പ്രശസ്ത മജീഷിയൻ പ്രോഫ. ഗോപിനതിനു മുതുകാടിനു വെല്ലുവിളി ഉയർത്തിക്കൊണ്ടു സായിബാബ രംഗത്തെത്തി. തുടരെ തുടരെ പലപല സ്റ്റേജുകളിലും ജാലവിദ്യ കാട്ടി ജനങ്ങളുടെ മനം കവർന്നുകൊണ്ടാണു സായി ബാബ മുതുകാടിനു വെല്ലുവിളി ആയതു...........
സന്തോഷ് മാധവനെ അറസ്റ്റു ചെയ്ത കേരള പോലീസിന്റെ പാത പിന്തുടർന്നു സത്യസായിയെ പോലുള്ളവരെ അറസ്റ്റു ചെയ്യാൻ ആരും തയ്യറാവുന്നില്ല.അത്തരം അസ്വാമിമരെ പൂജിക്കാൻ 1000ക്കണക്കിനു വിശ്വാസികൾ ഉണ്ടു താനും.സന്തോഷ് മാധവൻ പിടിയിലാവുന്നതു വരെ അയാളെ പൂജിക്കാനും ആളുകളുണ്ടായിരുന്നു.സത്യസായിയും മറ്റൊരു സന്തോഷ് മാധവൻ തന്നെ.എന്തുകൊണ്ടാണു അമൃതാനന്തമയിയെയും സത്യസായിയെയും അറസ്റ്റുചെയ്യാൻ ആരും തയ്യറാകത്തതു?????മാറി മാറി വരുന്ന സർക്കാരുകളും അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല.എങ്കിലും സന്തോഷ് മാധവനെതിരെ നടപടിയെടുക്കൻ തയ്യാറായ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചേ മതിയാകൂ....
ക്രിസ്തീയ സഭകളിലും ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന നിരവധി പേരെക്കാണാം. അവർക്കുവേണ്ടി പ്രവർത്തിക്കാൻ നിരവധി സ്ഥാപനങ്ങൾ ഉണ്ടു താനും.ഡിവൈൻ ധ്യാന കേന്ദ്രവും യോഹന്നാനുമതിനുത്തമ ഉദാഹരണങ്ങൾ ആണു.
അവർ ഇന്നു സർക്കാരിനെ വെല്ലുന്ന രീതിയിൽ വളർന്നിരിക്കുന്നു. അത്രമാത്രം ശേഷിയുള്ളവാരായിരിക്കുന്നു. അവർക്കു വേണ്ടി ബി.ജെ.പി പോലുള്ള സംഘടനകൾ പ്രവർത്തിക്കുന്നു.അമൃതാനന്ദമയിക്കെതിരെ പ്രതികരിച്ച അഴീക്കോടിനെതിരെ അവർ പ്രവർത്തിച്ചത്തു അത്ര വേഗം മറക്കാൻ പറ്റുന്നതല്ല.
വിശ്വാസികളായ ജനങ്ങൾ ആരും ആലോചിക്കാത്ത ഒരു കാര്യമുണ്ടു.പാവപ്പെട്ട ജീവിത സാഹചര്യത്തിൽ നിന്നും വളർന്നു വന്ന ഇവർ എങ്ങനെയാണു ഇത്രയും സംബത്തുണ്ടാക്കിയതു. സന്യാസികൾക്കു ഇത്രയും സുഖ ജീവിതതിനെ ആവശ്യമുണ്ടോ...???പരമഹംസനും വിവേകാനന്ദനും ജീവിച്ച നമ്മുടെ ഭാരത ത്തിൽ ഇതു പോലുള്ള അസ്വാമിമാരും അവർക്കുവെണ്ടിയുള്ള സ്ഥാപനങ്ങളും വളർന്നു വരുന്നു....
അമൃതാനന്തമയിക്കെതിരെ ശബ്ദമുയർത്താൻ ആരും തയ്യാറാകത അവസരത്തിൽ സുകുമാർ അഴീക്കോട് അവർക്കെതിരെ പ്രതികരിച്ചത്തു വളരെ ശ്രദ്ദേയമാണു.അതിനെ എതിർക്കേണ്ട യുവാക്കൾ വരെ അവർക്കു അടിപ്പെടുന്ന അവസ്ത വളരെ പരിതപകരമാണു.അസ്വാമിമാർക്കെതിരെ പ്രതികരികാൻ വലർന്നു വരുന്ന യുവതലമുറ തയ്യറാവണം.അതിനെ എതിർക്കേണ്ട യുവാക്കൽ വരെ അവ്ര്ക്കു അടിപ്പെടുന്ന അവസ്ത വളരെ പരിതാപകരമാണു.
Apr 26, 2009
Apr 24, 2009
ആദ്യമായി....അങ്ങനെ പറയുന്നതു ശരിയില്ല.....ഞാൻ ചില്ലറ പരീക്ഷണതിനു മുതിർന്നുകൊണ്ടു മുൻപു ഒരിക്കൽ ഭൂലോകതിലേക്കു കാലെടുതു വച്ചിരുന്നു. വീണ്ടും ഞാൻ ഭൂലോകതിലേക്കു സജീവമാകുന്നു...........
തെറ്റുകൾ പലതുണ്ടാകാം......മാന്യ വായനക്കാർ എന്നൊടു ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു..നിങ്ങളുടെ പ്രോൽസാഹനമാണു എന്റെ ശക്തി......നിങ്ങളുടെ എല്ലാവിധ പ്രോൽസാഹനവും പ്രതീക്ഷിച്ചുകൊണ്ട്.......
----------------------ഒറ്റക്കണ്ണൻ
Labels: തുടക്കം, ഭൂലോകം.പ്രോൽസാഹനം 0 comments
Subscribe to:
Comments (Atom)
