Aug 21, 2009

ഇന്ത്യൻ ക്രിക്കറ്റിൽ കോർപ്പറേറ്റു വൽകരണമോ.........????

പോങ്ങുമൂടൻ എഴുതിയ പോസ്റ്റിനു തുടർച്ച.........
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇന്നത്തെ ദുരവസ്ഥ.1973 കപിലിന്റെ ടീമിൽ നിന്നു ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ക്രിക്കറ്റ്‌ ബോർഡും എത്ര അധപതിച്ചു പോയിരിക്കുന്നു.അതിനു തെളിവാണു ചാമുണ്ഡേശ്വർ നാഥ്‌.....അറിയില്ലേ......????T-20 ലോകകപ്പ്‌ ടീം മാനേജർ,ബി.സി.സി.ഐ. ഫിനാൻസ്‌-മാർക്കറ്റിംഗ്‌ കമ്മിറ്റി അംഗം.ഈ സ്ഥാനത്തു ഇരിക്കുന്ന ഇദ്ദേഹതിനു എതിരെ ആന്ധ്ര ആഭ്യന്തര മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടതു കഴിഞ്ഞ മാസമാണു.ഇദ്ദേഹത്തിന്റെ ചെയ്തികൾ കേട്ടൽ ഭാരതാംബക്കു തന്നെ ചിലപ്പൊൾ കലികയറി പ്പോകും.
അദ്ദേഹത്തിന്റെ പേരിലുള്ള കേസുകൾ:
1)വനിതകളോടു മര്യാദയില്ലതെ പെരുമാറി..പച്ചയായി പറഞ്ഞാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ സെലക്ഷൻ യോഗ്യത, ഇയാൾ മാറ്റി കൂടെ കിടപ്പാക്കി പോലും.
2)സാമ്പത്തിക ക്രമക്കേട്‌.
മറ്റൊരു മഹാനും കൂടി ഉണ്ട്‌.അതു മറ്റാരുമല്ല.സാക്ഷാൽ ലളിത്‌ മോഡി തന്നെ.ബി.സി.സി.ഐ വൈസ്‌ പ്രസിഡന്റ്‌.ഐ.പി.എൽ കമീഷണർ.ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വാണിജ്യ വൽകരിച്ചയാൾ. അല്ലെങ്കിൽ ഐ.പി.എലിന്റെ നിർമാണം എന്നു വേണമെങ്കിൽ പറയാം.ഇന്ത്യൻ ക്രിക്കറ്റ്‌ ബിസിനസിനു വേണ്ടി പരിഷ്കരിച്ചതിന്റെ പിന്നിലെ മാസ്റ്റർ ബ്രെയിൻ.ഇയാൾക്കും ചില പതക്കങ്ങൾ കിട്ടിയിട്ടുണ്ട്‌.
1)രാജസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ പ്രസിഡന്റ്‌ ആകുന്നതിനു വേണ്ടി കൃത്രിമം കാട്ടി.
2)രാജസ്ഥാൻ നിവാസിയെന്നു കൃത്രിമ രേഖ ഉണ്ടാക്കി.അതിന്റെ പേരിൽ വഞ്ചന,കൃത്രിമത്വം എന്നീ വകുപ്പുകൾ പ്രകാരം ജയ്പ്പൂർ പോലീസ്‌ കേസ്‌ രജിസ്റ്റർ ചെതിട്ടുണ്ട്‌.

3)ജയ്പ്പൂർ സ്ഫോടത്തിൽ മരിച്ചവർക്കു 6 കോടി നൽകാമെന്നു പറഞ്ഞു വഞ്ചിച്ചതിന്റെ പേരിലും ഇയാൾക്കെതിരെ കേസ്‌ ഉണ്ട്‌.
തീർന്നില്ല മോഡി വിപ്ലവം.ഇയാൾ വിദേശത്തും വാങ്ങിക്കൂട്ടിയിട്ടു സമ്മാനങ്ങൾ..
1)1985ൽ അമേരിക്കയിൽ പഢിക്കുന്ന കാലത്ത്‌ മയക്കുമരുന്നു കൈവശം വച്ചതിനും ആളെ തട്ടിക്കൊണ്ടു പോയതിനും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിന്നു.
ഇന്നു ഇന്ത്യൻ ക്രിക്കെറ്റും അസോസിയേഷനു ഭരിക്കുന്നതു ബിസിനസ്സുകാരും രാഷ്ട്രീയക്കരുമാണു.ഇന്നു ക്രിക്കറ്റ്‌ പണക്കൊഴുപ്പിന്റെ കളിയായി മാറിയിരിക്കുന്നു.കെട്ടിലും മട്ടിലും മാറ്റങ്ങൾ വന്നിരിക്കുന്നു.മാറ്റങ്ങൾ ക്രിക്കറ്റിനെ വാണിജ്യ വൽകരിച്ചിരിക്കുന്നു.28 സംസ്ഥാന ക്രിക്കറ്റു ബോർഡുകളിൽ 17 എണ്ണവും ഭരിക്കുന്നതു രാഷ്ട്രീയക്കാരോ അവരുമായി ബന്ധപ്പെട്ടവരോ ആണു.
കളിക്കാരും അധപതിച്ചു പോയിരിക്കുന്നു.അതു പിന്നെ അധപ്പതിക്കാതിരിക്കുമോ..??മോന്തായം വലഞ്ഞാൽ 64ഉം വളയുമെന്നല്ലേ.........???ധോണീ,ശ്രീശാന്ത്‌,ഹർഭജൻ, ഇങ്ങനെ പോകുന്നു ആ നിര.....ഹർഭജനും ശ്രീശാന്തും തമ്മിലുള്ള അടി വള്രെ പ്രശസ്തമായിരുന്നല്ലോ..!!ഹർഭജനും സൈമണ്ട്സും തമ്മിലുള്ള പ്രശ്നം വംശീയ അധിക്ഷേപം വരെ എത്തി നിന്നതാണു.ശ്രീശാന്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ....??
പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോകേണ്ടതു കൊണ്ട്‌ 'പത്മശ്രീ പുരസ്കാരം വാങ്ങാൻ പോകാതിരിന്നയാളാണു ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ ധോണിയും ഹർഭജനും.
ഇത്തരം കാര്യങ്ങൾ അരങ്ങേരുന്നതിനു ഇടയിലാണു പോലുള്ള ചില വ്യക്തികൾ........
കടപ്പാട്‌: മാത്രുഭൂമി സ്പോർട്‌സ്‌ മാഗസിൻ

Apr 26, 2009

സായിബാബ മജീഷിയനോ......?

പ്രശസ്ത മജീഷിയൻ പ്രോഫ. ഗോപിനതിനു മുതുകാടിനു വെല്ലുവിളി ഉയർത്തിക്കൊണ്ടു സായിബാബ രംഗത്തെത്തി. തുടരെ തുടരെ പലപല സ്റ്റേജുകളിലും ജാലവിദ്യ കാട്ടി ജനങ്ങളുടെ മനം കവർന്നുകൊണ്ടാണു സായി ബാബ മുതുകാടിനു വെല്ലുവിളി ആയതു...........
സന്തോഷ്‌ മാധവനെ അറസ്റ്റു ചെയ്ത കേരള പോലീസിന്റെ പാത പിന്തുടർന്നു സത്യസായിയെ പോലുള്ളവരെ അറസ്റ്റു ചെയ്യാൻ ആരും തയ്യറാവുന്നില്ല.അത്തരം അസ്വാമിമരെ പൂജിക്കാൻ 1000ക്കണക്കിനു വിശ്വാസികൾ ഉണ്ടു താനും.സന്തോഷ്‌ മാധവൻ പിടിയിലാവുന്നതു വരെ അയാളെ പൂജിക്കാനും ആളുകളുണ്ടായിരുന്നു.സത്യസായിയും മറ്റൊരു സന്തോഷ്‌ മാധവൻ തന്നെ.എന്തുകൊണ്ടാണു അമൃതാനന്തമയിയെയും സത്യസായിയെയും അറസ്റ്റുചെയ്യാൻ ആരും തയ്യറാകത്തതു?????മാറി മാറി വരുന്ന സർക്കാരുകളും അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല.എങ്കിലും സന്തോഷ്‌ മാധവനെതിരെ നടപടിയെടുക്കൻ തയ്യാറായ എൽ.ഡി.എഫ്‌ സർക്കാരിനെ അഭിനന്ദിച്ചേ മതിയാകൂ....
ക്രിസ്തീയ സഭകളിലും ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന നിരവധി പേരെക്കാണാം. അവർക്കുവേണ്ടി പ്രവർത്തിക്കാൻ നിരവധി സ്ഥാപനങ്ങൾ ഉണ്ടു താനും.ഡിവൈൻ ധ്യാന കേന്ദ്രവും യോഹന്നാനുമതിനുത്തമ ഉദാഹരണങ്ങൾ ആണു.
അവർ ഇന്നു സർക്കാരിനെ വെല്ലുന്ന രീതിയിൽ വളർന്നിരിക്കുന്നു. അത്രമാത്രം ശേഷിയുള്ളവാരായിരിക്കുന്നു. അവർക്കു വേണ്ടി ബി.ജെ.പി പോലുള്ള സംഘടനകൾ പ്രവർത്തിക്കുന്നു.അമൃതാനന്ദമയിക്കെതിരെ പ്രതികരിച്ച അഴീക്കോടിനെതിരെ അവർ പ്രവർത്തിച്ചത്തു അത്ര വേഗം മറക്കാൻ പറ്റുന്നതല്ല.
വിശ്വാസികളായ ജനങ്ങൾ ആരും ആലോചിക്കാത്ത ഒരു കാര്യമുണ്ടു.പാവപ്പെട്ട ജീവിത സാഹചര്യത്തിൽ നിന്നും വളർന്നു വന്ന ഇവർ എങ്ങനെയാണു ഇത്രയും സംബത്തുണ്ടാക്കിയതു. സന്യാസികൾക്കു ഇത്രയും സുഖ ജീവിതതിനെ ആവശ്യമുണ്ടോ...???പരമഹംസനും വിവേകാനന്ദനും ജീവിച്ച നമ്മുടെ ഭാരത ത്തിൽ ഇതു പോലുള്ള അസ്വാമിമാരും അവർക്കുവെണ്ടിയുള്ള സ്ഥാപനങ്ങളും വളർന്നു വരുന്നു....
അമൃതാനന്തമയിക്കെതിരെ ശബ്ദമുയർത്താൻ ആരും തയ്യാറാകത അവസരത്തിൽ സുകുമാർ അഴീക്കോട്‌ അവർക്കെതിരെ പ്രതികരിച്ചത്തു വളരെ ശ്രദ്ദേയമാണു.അതിനെ എതിർക്കേണ്ട യുവാക്കൾ വരെ അവർക്കു അടിപ്പെടുന്ന അവസ്ത വളരെ പരിതപകരമാണു.അസ്വാമിമാർക്കെതിരെ പ്രതികരികാൻ വലർന്നു വരുന്ന യുവതലമുറ തയ്യറാവണം.അതിനെ എതിർക്കേണ്ട യുവാക്കൽ വരെ അവ്ര്ക്കു അടിപ്പെടുന്ന അവസ്ത വളരെ പരിതാപകരമാണു.

Apr 24, 2009

ഹരിശ്രീ.......

ആദ്യമായി....അങ്ങനെ പറയുന്നതു ശരിയില്ല.....ഞാൻ ചില്ലറ പരീക്ഷണതിനു മുതിർന്നുകൊണ്ടു മുൻപു ഒരിക്കൽ ഭൂലോകതിലേക്കു കാലെടുതു വച്ചിരുന്നു. വീണ്ടും ഞാൻ ഭൂലോകതിലേക്കു സജീവമാകുന്നു...........
തെറ്റുകൾ പലതുണ്ടാകാം......മാന്യ വായനക്കാർ എന്നൊടു ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു..നിങ്ങളുടെ പ്രോൽസാഹനമാണു എന്റെ ശക്തി......നിങ്ങളുടെ എല്ലാവിധ പ്രോൽസാഹനവും പ്രതീക്ഷിച്ചുകൊണ്ട്‌.......
----------------------ഒറ്റക്കണ്ണൻ