പോങ്ങുമൂടൻ എഴുതിയ പോസ്റ്റിനു തുടർച്ച.........
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇന്നത്തെ ദുരവസ്ഥ.1973 കപിലിന്റെ ടീമിൽ നിന്നു ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമും ക്രിക്കറ്റ് ബോർഡും എത്ര അധപതിച്ചു പോയിരിക്കുന്നു.അതിനു തെളിവാണു ചാമുണ്ഡേശ്വർ നാഥ്.....അറിയില്ലേ......????T-20 ലോകകപ്പ് ടീം മാനേജർ,ബി.സി.സി.ഐ. ഫിനാൻസ്-മാർക്കറ്റിംഗ് കമ്മിറ്റി അംഗം.ഈ സ്ഥാനത്തു ഇരിക്കുന്ന ഇദ്ദേഹതിനു എതിരെ ആന്ധ്ര ആഭ്യന്തര മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടതു കഴിഞ്ഞ മാസമാണു.ഇദ്ദേഹത്തിന്റെ ചെയ്തികൾ കേട്ടൽ ഭാരതാംബക്കു തന്നെ ചിലപ്പൊൾ കലികയറി പ്പോകും.
അദ്ദേഹത്തിന്റെ പേരിലുള്ള കേസുകൾ:
1)വനിതകളോടു മര്യാദയില്ലതെ പെരുമാറി..പച്ചയായി പറഞ്ഞാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ യോഗ്യത, ഇയാൾ മാറ്റി കൂടെ കിടപ്പാക്കി പോലും.
2)സാമ്പത്തിക ക്രമക്കേട്.
മറ്റൊരു മഹാനും കൂടി ഉണ്ട്.അതു മറ്റാരുമല്ല.സാക്ഷാൽ ലളിത് മോഡി തന്നെ.ബി.സി.സി.ഐ വൈസ് പ്രസിഡന്റ്.ഐ.പി.എൽ കമീഷണർ.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാണിജ്യ വൽകരിച്ചയാൾ. അല്ലെങ്കിൽ ഐ.പി.എലിന്റെ നിർമാണം എന്നു വേണമെങ്കിൽ പറയാം.ഇന്ത്യൻ ക്രിക്കറ്റ് ബിസിനസിനു വേണ്ടി പരിഷ്കരിച്ചതിന്റെ പിന്നിലെ മാസ്റ്റർ ബ്രെയിൻ.ഇയാൾക്കും ചില പതക്കങ്ങൾ കിട്ടിയിട്ടുണ്ട്.
1)രാജസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ആകുന്നതിനു വേണ്ടി കൃത്രിമം കാട്ടി.
2)രാജസ്ഥാൻ നിവാസിയെന്നു കൃത്രിമ രേഖ ഉണ്ടാക്കി.അതിന്റെ പേരിൽ വഞ്ചന,കൃത്രിമത്വം എന്നീ വകുപ്പുകൾ പ്രകാരം ജയ്പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെതിട്ടുണ്ട്.
3)ജയ്പ്പൂർ സ്ഫോടത്തിൽ മരിച്ചവർക്കു 6 കോടി നൽകാമെന്നു പറഞ്ഞു വഞ്ചിച്ചതിന്റെ പേരിലും ഇയാൾക്കെതിരെ കേസ് ഉണ്ട്.
തീർന്നില്ല മോഡി വിപ്ലവം.ഇയാൾ വിദേശത്തും വാങ്ങിക്കൂട്ടിയിട്ടു സമ്മാനങ്ങൾ..
1)1985ൽ അമേരിക്കയിൽ പഢിക്കുന്ന കാലത്ത് മയക്കുമരുന്നു കൈവശം വച്ചതിനും ആളെ തട്ടിക്കൊണ്ടു പോയതിനും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിന്നു.
ഇന്നു ഇന്ത്യൻ ക്രിക്കെറ്റും അസോസിയേഷനു ഭരിക്കുന്നതു ബിസിനസ്സുകാരും രാഷ്ട്രീയക്കരുമാണു.ഇന്നു ക്രിക്കറ്റ് പണക്കൊഴുപ്പിന്റെ കളിയായി മാറിയിരിക്കുന്നു.കെട്ടിലും മട്ടിലും മാറ്റങ്ങൾ വന്നിരിക്കുന്നു.മാറ്റങ്ങൾ ക്രിക്കറ്റിനെ വാണിജ്യ വൽകരിച്ചിരിക്കുന്നു.28 സംസ്ഥാന ക്രിക്കറ്റു ബോർഡുകളിൽ 17 എണ്ണവും ഭരിക്കുന്നതു രാഷ്ട്രീയക്കാരോ അവരുമായി ബന്ധപ്പെട്ടവരോ ആണു.
കളിക്കാരും അധപതിച്ചു പോയിരിക്കുന്നു.അതു പിന്നെ അധപ്പതിക്കാതിരിക്കുമോ..??മോന്തായം വലഞ്ഞാൽ 64ഉം വളയുമെന്നല്ലേ.........???ധോണീ,ശ്രീശാന്ത്,ഹർഭജൻ, ഇങ്ങനെ പോകുന്നു ആ നിര.....ഹർഭജനും ശ്രീശാന്തും തമ്മിലുള്ള അടി വള്രെ പ്രശസ്തമായിരുന്നല്ലോ..!!ഹർഭജനും സൈമണ്ട്സും തമ്മിലുള്ള പ്രശ്നം വംശീയ അധിക്ഷേപം വരെ എത്തി നിന്നതാണു.ശ്രീശാന്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ....??
പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോകേണ്ടതു കൊണ്ട് 'പത്മശ്രീ പുരസ്കാരം വാങ്ങാൻ പോകാതിരിന്നയാളാണു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണിയും ഹർഭജനും.
ഇത്തരം കാര്യങ്ങൾ അരങ്ങേരുന്നതിനു ഇടയിലാണു പോലുള്ള ചില വ്യക്തികൾ........
കടപ്പാട്: മാത്രുഭൂമി സ്പോർട്‌സ് മാഗസിൻ
Labels: ഇന്ത്യൻ ക്രിക്കറ്റ്, കപിൽ ദേവ്, ധോണീ, ലളിത് മോഡി, ശ്രീശാന്ത്, ഹർഭജൻ
Subscribe to:
Post Comments (Atom)

0 comments:
Post a Comment