Apr 13, 2010

വിധിയെ തോല്പ്പിച്ച ആത്മ വിശ്വാസം

                                         ദേശാഭിമാനി ലേഖകനുമൊത്തുള്ള  യാത്ര മനോഹറിനെ തേടിയുള്ളതാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളെ അവഗണിച്ച് നഷ്ടപെട്ടുപോയ വർണാഭമായ ജീവിതം ചിത്രങ്ങളിലൂടെ വരച്ചു കൂട്ടുകയാണു മനോഹർ എന്ന മുപ്പത്തി അഞ്ചുകാരൻ.ഇവിടെ മനോഹറിന്റെ വീട്ടിൽ ജീവസുറ്റ ഇന്ദിരാഗാന്ധിയും ശ്രീ ശ്രീ രവിശങ്കറുമെല്ലാം നിറഞ്ഞ് നില്ക്കുകയാണ്
          

        





          വൈകല്യത്തേക്കാൾ ദാരിദ്ര്യമാണു മനോഹറിന്റെ വിരലുകളെ പിന്നോട്ടു വലിക്കുന്നത്‌. മനസിൽ പതിഞ്ഞ രൂപങ്ങളെ കാൻവാസിൽ ജീവസുറ്റ ചിത്രങ്ങളാക്കി മാറ്റുന്ന മനോഹരിന്റെ മനസിൽഅരയ്ക്കു താഴെ അസ്ഥിക്കു സംഭവിച്ച ബലക്കുറവിനേക്കാൾപ്രയാസമുണ്ടാക്കുന്നത്‌  പെയിന്റും ബ്രഷും വാങ്ങാൻ പോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടാണ്. താൻ കഷ്ടപ്പെട്ടു വരച്ച ചിത്രങ്ങൾ പൊടി പിടിക്കാതെ സൂക്ഷികാൻ പൊലും മനോഹരിന്റെ വീട്ടിൽ സൗകര്യമില്ല.വരച്ച മിക്ക ചിത്രങ്ങളും പൂപ്പലെടുത്തു നശിച്ചു. വിഷമത്തിൽ ചിത്രരചന അവസാനിപ്പിക്കുവാനുള്ള അലോചനയിലാണു മനോഹര്‍. ഗർഭിണിയായിരിക്കെ അമ്മ ഗൗരിയുടെ വീഴ്ചയാണത്രെ മനോഹറിന്റെ വൈകല്യത്തിനു കാരണം.ശരീരത്തിലെ അസ്ഥിയുടെ ബലക്കുറാവാണു അരയ്ക്കു താഴെ തളരാനിടയാക്കിയത്‌. ഇരു കൈകളെയും ബലക്ഷയം ബാധിച്ചിട്ടുണ്ട്‌.കൈകാലുകൾ എവിടെയെങ്കിലും തട്ടിയാൽ അസ്ഥിക്കു ക്ഷതം സംഭവിക്കും.സാമ്പത്തിക പ്രയാസം മൂലം ചികിൽസയെക്കുറിച്ചു ചിന്തിച്ചില്ല.


 ചെറുപ്പത്തിലേ ചിത്രരചനയിൽ താൽപര്യം കാണിച്ച മനോഹറിനു വൈകല്യം മൂലം പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ആയില്ല. എങ്കിലും വീട്ടുകാരുടെ സഹായത്തോടെ എഴുതാനും വായിക്കാനും പഠിച്ചു. പതിനഞ്ച്വർഷം മുൻപ്ചിത്രരചനയ്ക്കു സഹായകമായ മദ്രാസ്ശാന്തനൂസ്ചിത്ര വിദ്യാലയത്തിന്റെപുസ്തകം തപാലിൽ വരുത്തുകയായിരുന്നു.ഇതാണു  ചിത്രകലയിലെ ആകെയുള്ള പഠനം.പുസ്തകത്തിലെ നിർദേശപ്രകാരം വരച്ച ചിത്രങ്ങൾ തപാലിൽ  ശാന്തനൂസ് ചിത്ര വിദ്യാലയത്തിലേക്കു അയച്ചു കൊടുക്കുകയും അവർ തെറ്റു തിരുത്തി നിർദ്ദേശങ്ങൾ സഹിതം  തിരിച്ചയക്കുകയും പതിവായി.മനോഹറിന്റെ ചിത്രരചനയിലെ പ്രാവീണ്യം തിരിച്ചറിഞ്ഞ ശാന്തനൂസ്ചിത്ര വിദ്യാലയം 'ജെനറൽ ആർട്ടി' ഡിപ്ലോമ നൽകി. ചിത്രരചനയ്ക്കുള്ള ഡ്രോയിങ്ങ് ബോർഡും മനോഹറിന്റെ ഭാവനയിൽ ഉണ്ടായതാണു. ചിത്രങ്ങൾ വരച്ചു നൽകി കിട്ടുന്ന തുക ഉപയോഗിച്ചാണു ചിത്രരചനയ്ക്കുള്ള സാമഗ്രികൾ വാങ്ങാറു. പ്രായമായ മാതാപിതാക്കൾ അസുഖബാധിതരാണു. ജേഷ്ഠനും അവിവാഹിതരായ രണ്ടു സഹോദരിമാരുമാണു മനോഹറിന്റെ കൂട്ട്‌.


0 comments: