ദേശാഭിമാനി ലേഖകനുമൊത്തുള്ള ഈ യാത്ര മനോഹറിനെ തേടിയുള്ളതാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളെ അവഗണിച്ച് നഷ്ടപെട്ടുപോയ വർണാഭമായ ജീവിതം ചിത്രങ്ങളിലൂടെ വരച്ചു കൂട്ടുകയാണു മനോഹർ എന്ന മുപ്പത്തി അഞ്ചുകാരൻ.ഇവിടെ മനോഹറിന്റെ വീട്ടിൽ ജീവസുറ്റ ഇന്ദിരാഗാന്ധിയും ശ്രീ ശ്രീ രവിശങ്കറുമെല്ലാം നിറഞ്ഞ് നില്ക്കുകയാണ്
വൈകല്യത്തേക്കാൾ ദാരിദ്ര്യമാണു മനോഹറിന്റെ വിരലുകളെ പിന്നോട്ടു വലിക്കുന്നത്. മനസിൽ പതിഞ്ഞ രൂപങ്ങളെ കാൻവാസിൽ ജീവസുറ്റ ചിത്രങ്ങളാക്കി മാറ്റുന്ന മനോഹരിന്റെ മനസിൽഅരയ്ക്കു താഴെ അസ്ഥിക്കു സംഭവിച്ച ബലക്കുറവിനേക്കാൾപ്രയാസമുണ്ടാക്കുന്നത് പെയിന്റും ബ്രഷും വാങ്ങാൻ പോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടാണ്. താൻ കഷ്ടപ്പെട്ടു വരച്ച ചിത്രങ്ങൾ പൊടി പിടിക്കാതെ സൂക്ഷികാൻ പൊലും മനോഹരിന്റെ വീട്ടിൽ സൗകര്യമില്ല.വരച്ച മിക്ക ചിത്രങ്ങളും പൂപ്പലെടുത്തു നശിച്ചു. ഈ വിഷമത്തിൽ ചിത്രരചന അവസാനിപ്പിക്കുവാനുള്ള അലോചനയിലാണു മനോഹര്‍. ഗർഭിണിയായിരിക്കെ അമ്മ ഗൗരിയുടെ വീഴ്ചയാണത്രെ മനോഹറിന്റെ വൈകല്യത്തിനു കാരണം.ശരീരത്തിലെ അസ്ഥിയുടെ ബലക്കുറാവാണു അരയ്ക്കു താഴെ തളരാനിടയാക്കിയത്. ഇരു കൈകളെയും ബലക്ഷയം ബാധിച്ചിട്ടുണ്ട്.കൈകാലുകൾ എവിടെയെങ്കിലും തട്ടിയാൽ അസ്ഥിക്കു ക്ഷതം സംഭവിക്കും.സാമ്പത്തിക പ്രയാസം മൂലം ചികിൽസയെക്കുറിച്ചു ചിന്തിച്ചില്ല.
